Fri, 11 July 2025
ad

ADVERTISEMENT

Filter By Tag : Railway Station

കൊല്ലത്ത് ഇരുമ്പുകമ്പി തലയിലേക്ക് വീണ് അപകടം; പരിക്കേറ്റവരെ തിരിച്ചറിഞ്ഞു

കൊല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഇ​രു​മ്പു​ക​മ്പി ഇ​ള​കി​വീ​ണ് പരിക്കേറ്റ യാത്രക്കാരെ തിരിച്ചറിഞ്ഞു. നീരാവിൽ സ്വദേശി മേലെ പുത്തൻവീട്ടിൽ സുധീഷ്, വട്ടിയൂർകാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. മെയിലിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്‍റെ മുകളിൽനിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു.

ഇവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Up